Spread the love

കായംകുളം: കായംകുളത്ത് പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തിലും, തിരുവനന്തപുരത്ത് പിഞ്ചു കുഞ്ഞിന് ജീവൻ നഷ്ടമായതിലും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ സമാന പിഴവുകള്‍ ഉണ്ടായതായി രോഗികളുടെ കുടുംബങ്ങള്‍ ആരോപിക്കുന്ന സാഹചര്യത്തില്‍ ഉടനടി കൃത്യമായ അന്വേഷണം നടത്തുകയും കുറ്റക്കാരെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ എം പി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

video
play-sharp-fill

രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ പാമ്പ് കടിയേറ്റതാണെന്ന് കുടുംബങ്ങള്‍ അറിയിച്ചിട്ടും ആന്റി വെനം നല്കാൻ ഡോക്ടർമാർ തയ്യാറാകാതിരുന്നതാണ് മരണ കാരണമെന്ന ആരോപണം നമ്മുടെ ആരോഗ്യ മേഖലയുടെ ഗൗരവകരമായ വീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ആരോഗ്യ മേഖലയുടെ വീഴ്ച മൂലമുണ്ടായ ഈ മരണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് സർക്കാർ ഉടനടി മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്കാൻ തയ്യാറാകണമെന്നും കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകട സാധ്യത പലമടങ്ങ് വർദ്ധിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍, ഇനിയൊരു ജീവൻ കൂടി നഷ്ടപ്പെടാതിരിക്കാൻ അടിയന്തര നടപടികള്‍ സർക്കാർ തലത്തില്‍ സ്വീകരിക്കണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു.