Spread the love

കോട്ടയം: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്രികൃത യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു.

video
play-sharp-fill

ഇന്ന് രാവിലെ 8 മണിക്ക് കോട്ടയം എം.ടി. സെമിനാരി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കോട്ടയം ടൗൺ മേഖലയിലെ വിവിധ എസ്.പി.സി സ്കൂളുകളിലെ കേഡറ്റുകൾ പങ്കെടുത്തു.

പരിപാടി കോട്ടയം നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ബിജു കെ.ആർ ഉദ്ഘാടനം ചെയ്തു. യോഗയുടെ പ്രാധാന്യവും യുവതലമുറയുടെ ശാരീരിക-മാനസിക ആരോഗ്യ സംരക്ഷണത്തിൽ അതിന്റെ പങ്കും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ എടുത്തു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർട്ട് ഓഫ് ലിവിങ്ങിന്റെ സീനിയർ യോഗ ഫാക്കൽറ്റിയായ അഡ്വ. ഡോ. വി.ആർ. ബാലകൃഷ്ണൻ നായർ യോഗ, പ്രാണായാമം, ധ്യാനം എന്നിവയിൽ പരിശീലനം നൽകി. വിജയനും പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

കോട്ടയം എം.ടി. സെമിനാരി സ്കൂൾ അധികൃതർ, കോട്ടയം എസ്.പി.സി പ്രോജക്റ്റ് ജില്ലാ നോഡൽ ഓഫീസ് ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. എസ്.പി.സി അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ്. ഐ രാജേഷ്, കെ.കെ. , സിപിഒ ജിജോ ഷാജിമോൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.