Spread the love

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് പിടിയില്‍.

video
play-sharp-fill

മദ്യം വാങ്ങാനായി കൊയിലാണ്ടി ബിവറേജില്‍ എത്തിയപ്പോഴാണ് പ്രതി കുട്ടികൃഷ്ണൻ പിടിയിലായത്.

പൊയില്‍ക്കാവ് സ്വദേശിനി സുധ ആണ് കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ ഷെഡില്‍ വെച്ച്‌ ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം പ്രതി ഒളിവില്‍പോയിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. കൊലപാതക കാരണം വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഫോട്ടോ എടുക്കാൻ എത്തിയവരാണ് സംഭവം ആദ്യം അറിഞ്ഞത്. രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് സുധയെ കണ്ടെത്തിയത്. മരംവെട്ടു തൊഴിലാളിയായ കുട്ടികൃഷ്ണൻ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ പ്രശ്നം വെക്കാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇവർക്ക് വിവാഹിതരായ രണ്ട് പെണ്‍കുട്ടികളും വിദേശത്ത് ജോലി ചെയ്യുന്ന ഒരു മകനുമുണ്ട്. പ്രതി കുട്ടികൃഷ്ണനായി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബെവ്കോ ഔട്ട്ലെറ്റില്‍ നിന്ന് പിടിയിലായത്.