
തിരുവനന്തപുരം: മെറിൻ ജോസഫിനെ കോഴിക്കോട് കമ്മീഷണറായി നിയമിച്ച് സംസ്ഥാന സർക്കാർ. ഇലക്ഷൻ കമീഷൻ നിർദ്ദേശപ്രകാരമാണ് നിയമനം. ഡിഐജി നാരായണനെ കോഴിക്കോട് കമ്മീഷണറാക്കാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആദ്യ നിർദ്ദേശം.
രണ്ടാമത്തിറക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവിലാണ് മാറ്റം. തൃശൂർ റെയ്ഞ്ച് ഡിഐജിയായി മാറ്റിയ തോംസൺ ജോസ് ഇരിങ്ങാലക്കുട സ്വദേശിയായതിനെ തുടർന്നാണ് മാറ്റം. തൃശൂർ റെയിഞ്ച് ഡിഐജിയായിരുന്ന ടി നാരായണനെ തൃശൂരില്‍ തന്നെ തുടരും.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സാഹചര്യത്തിലാണ് കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് മാറ്റിയത്. ആലപ്പുഴ ജില്ല കലക്ടറായി ഇമ്പശേഖറിനെ നിയമിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തളിപ്പറമ്പ് ആർഡിഓയായി എസ് വന്ദനെയും കണ്ണൂർ ജില്ലാ രജിസ്ട്രാർ ജനറലായി സച്ചിൻ കൃഷ്ണയെ നിയമിച്ചും കമ്മീഷൻ ഉത്തരവിട്ടിരുന്നു. പശ്ചിമബംഗാളിൽ 13 ജില്ലാ പൊലീസ് മേധാവിമാരെയും രണ്ട് ഐജിമാരെയും നാല് കമ്മീഷണർമാരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി നിയമിച്ചു.







