കോഴിക്കോട് ട്രാഫിക് എസ്ഐ വാഹനാപകടത്തിൽ മരിച്ചു; സ്കൂട്ടറിൽ യാത്ര ചെയ്യവേ അജ്ഞാതവാഹനം ഇടിച്ച് ചികിത്സയിലിരിക്കെയാണ് മരണം
കോഴിക്കോട്: ട്രാഫിക് എസ്ഐ വാഹനാപകടത്തിൽ മരിച്ചു. എസ്ഐ സി.പി വിചിത്രൻ ആണ് മരിച്ചത്. മൂര്യാട് പാലത്തിനു സമീപം ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹത്തെ അജ്ഞാതവാഹനം വന്ന് ഇടിച്ചുച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.
Third Eye News Live
0