play-sharp-fill
വിദേശ നോട്ടിൽ പൊതിഞ്ഞ് ആറ് ഗ്രാം എംഡിഎംഎ കടത്താൻ ശ്രമിച്ച പ്രതി പിടിയിൽ

വിദേശ നോട്ടിൽ പൊതിഞ്ഞ് ആറ് ഗ്രാം എംഡിഎംഎ കടത്താൻ ശ്രമിച്ച പ്രതി പിടിയിൽ

 

ബത്തേരി: വാഹന പരിശോധനക്കിടെ വിദേശ കറൻസിയിൽ പൊതിഞ്ഞ നിലയിൽ എം ഡി എം എയുമായി യുവാവ് പിടിയില്‍. കോഴിക്കോട് മേപ്പയൂര സ്വദേശി പി കെ റമീസ് (24) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

ഇന്നലെ വൈകിട്ട് മുത്തങ്ങ ചെക്‌പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെയാണ് ആറ് ഗ്രാം എം ഡി എം എ യുമായി ഇയാള്‍ പിടിയിലായത്.

 

ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന ഇയാളുടെ പാന്‍റിന്‍റെ പോക്കറ്റില്‍ വിദേശ കറന്‍സിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group