Spread the love

കോഴിക്കോട് : കോഴിക്കോട് വൻ ലഹരിവേട്ട. ഒരു കിലോ ഹാഷീഷ് ഓയിലും 22 ഗ്രാം എം‍‍‍ഡിഎംഎ യുമായി രണ്ടു പേർ പിടിയില്‍ .

video
play-sharp-fill

കല്ലായി സ്വദേശി എൻ.പി ഷാജഹാൻ, ബേപ്പൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി എന്നിവരെയാണ് കോഴിക്കോട് മാവൂർ റോഡ് പരിസരത്തു വച്ച്‌ നടക്കാവ് പോലീസും ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവർ ആന്ധ്രാപ്രദേശില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ എത്തിച്ചത്.

കല്ലായിയില്‍ ട്രെയിൻ ഇറങ്ങി മാവൂർ റോഡിലേക്ക് ഓട്ടോറിക്ഷയില്‍ എത്തിയതായിരുന്നു പ്രതികള്‍. ഇരുവരും മറ്റ് കേസുകളില്‍ പ്രതികളാണ് എന്നും ഷാജഹാൻ 120 കിലോ കഞ്ചാവ് കേസില്‍ നേരത്തെ ആന്ധ്രപ്രദേശില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group