Spread the love

കോട്ടയം : നൂറ് ഓർത്തോപീഡിക് റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂർത്തിയാക്കിയ അതുല്യ നേട്ടം സ്വന്തമാക്കി കാരിത്താസ് ആശുപത്രി.
ഇടുപ്പ്, മുട്ട് എന്നിവ മാറ്റിവയ്ക്കുന്ന റോബോട്ടിക് ശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തിയാക്കിയത്.

video
play-sharp-fill

റോബോട്ടിക് ശസ്ത്രക്രിയകളുടെ വിജയത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ‘റോബോട്ടിക് സെഞ്ച്വറി’ എന്ന പരിപാടി സംഘടിപ്പിച്ചു. മുൻ ഇന്ത്യൻ ഫുട്‌ബാള്‍ താരം ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്തു. കാരിത്താസ് ഹോസ്‌പിറ്റല്‍ ഡയറക്ടറും സി.ഇ.ഒയുമായ ഫാ.ഡോ. ബിനു കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു .

ഡിപ്പാർട്ട്‌മെന്റ് മേധാവിയും സീനിയർ കണ്‍സള്‍ട്ടന്റുമായ ഡോ.കുര്യൻ ഫിലിപ്പ്, സീനിയർ കണ്‍സള്‍ട്ടന്റ് ഡോ. ദിലീപ് ഐസക്, സീനിയർ കണ്‍സള്‍ട്ടന്റ് ഡോ. ആനന്ദ് കുമരോത്ത് എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാരിത്താസില്‍ ആദ്യമായി റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് വിധേയയായ മറിയാമ്മ ജോസ് അനുഭവം പങ്കുവച്ചു. നൂറ് ഓർത്തോപീഡിക് റോബോട്ടിക് സർജറികള്‍ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത്

കാരിത്താസ് ഹോസ്പിറ്റലിന്റെ ആതുരസേവന രംഗത്തെ മികച്ച നേട്ടമാണെന്ന് ഡയറക്ടറും സി.ഇ.ഒ യുമായ ഫാ.ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.’ഗോള്‍ ചലഞ്ച്’ മത്സരവും ഫ്ലാഷ്‌ മോബും നടന്നു.