Spread the love

തിരുവനന്തപുരം: പി എം ശ്രീ പദ്ധതി, ബന്ധു നിയമനം വിഷയങ്ങളില്‍ യു ഡി എഫ് സർക്കാരിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച്‌ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

video
play-sharp-fill

പി എം ശ്രീ പദ്ധതിയില്‍ പങ്കാളികളായില്ലെങ്കില്‍ കേരളത്തിന് ലഭിക്കേണ്ട ഫണ്ട് തരില്ലെന്നായിരുന്നു മുൻപ് കേന്ദ്രം പറഞ്ഞിരുന്നത്. കരാറില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉയർന്നപ്പോള്‍ സി പി എം – ബിജെപി കൂട്ടുകെട്ടാണെന്ന് ആരോപിച്ച്‌ യു ഡി എഫും ലീഗ് നേതാക്കളും രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ വി ഡി സതീശന്‍റെ നേതൃത്വത്തില്‍ പുതിയ യു ഡി എഫ് സർക്കാർ അധികാരമേറ്റതിന് ശേഷം പുതിയ ന്യായങ്ങള്‍ മുന്നോട്ടുവെച്ച്‌ പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്നാണ് അറിയുന്നതെന്ന് ഗോവിന്ദൻ വ്യക്തമാക്കി. കരാർ മാറ്റിവെക്കാൻ യു ഡി എഫ് സർക്കാരിന് സാധിക്കുമെന്നിരിക്കെ അവർ എന്തുകൊണ്ടാണ് അതിന് തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിസിസി അധ്യക്ഷൻ കൂടിയായ മന്ത്രി സണ്ണി ജോസഫുമായി ബന്ധപ്പെട്ടുള്ള പുതിയ ബന്ധുനിയമന വിവാദത്തിലും യു ഡി എഫ് സർക്കാരിനെതിരെ എം വി ഗോവിന്ദൻ ശക്തമായ ഭാഷയില്‍ വിമർശനം ഉന്നയിച്ചു. മുൻപ് ബന്ധുനിയമനങ്ങള്‍ക്കെതിരെ അതിശക്തമായ ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ചിരുന്നവരാണ് ഇപ്പോഴത്തെ ഭരണപക്ഷമായ യു ഡി എഫ്.

എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ ഭാഗത്തുനിന്ന് ബന്ധുനിയമനം ഉണ്ടായപ്പോള്‍ ഭരണപക്ഷത്തെ ആരും ഒന്നും മിണ്ടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബന്ധു കഴിവുള്ള ആളാണെന്ന ന്യായീകരണമാണ് ഇപ്പോള്‍ അവർ നിരത്തുന്നത്. ഇത് തികച്ചും അവസരവാദപരമായ നിലപാടാണെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.