
കോഴിക്കോട്: അകന്നു കഴിയുന്ന ഭാര്യയും സുഹൃത്തും ചേർന്ന് ആറ് വയസുകാരനായ മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി യുവാവ്. കോഴിക്കോട് കൊടിയത്തൂര്‍ ചെറുവാടി സ്വദേശി ബജീഷാണ് തിരുവമ്പാടി പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തിനിടെ സഹോദരിയെ ആക്രമിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബജീഷും ഭാര്യ ശരണ്യയും അകന്നു കഴിയുകയാണ്. കോടതിയുടെ നിര്‍ദേശപ്രകാരമാണ് മകന്‍ തന്റെ സംരക്ഷണത്തിലായിരുന്നുവെന്നാണ് ബജീഷ് പറയുന്നത്. മകനെ ബജീഷിന്റെ സഹോദരി ബബിതയുടെ മരഞ്ചാട്ടിയിലെ വീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്.
ഉച്ചയോടെ ശരണ്യയും ഷൈനു എന്നയാളും വീട്ടിലെത്തി തര്‍ക്കമുണ്ടാക്കിയെന്നും തുടര്‍ന്ന് ബബിതയെ കത്തി ഉപയോഗിച്ച് ആക്രമിച്ചുവെന്നുമാണ് പരാതി. ആക്രമണത്തിന് ശേഷം മകനെയും കൂട്ടി ഇരുവരും കടന്നുകളഞ്ഞതായും സഹോദരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ബജീഷ് ആരോപിച്ചു. സംഭവത്തില്‍ തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







