
ഇടുക്കി: ഇടുക്കി ഗ്യാപ്പ് റോഡില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ തമിഴ്നാട് സ്വദേശിനി സ്റ്റെല്ലാ മേരി മരിച്ചു. പെരിയകനാല്‍ ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആറുപേരെ തേനിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
തമിഴ്നാട്ടില്‍ നിന്ന് വിനോദയാത്രയ്ക്കായി എത്തിയ സംഘമാണ് മിനി ബസില്‍ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട വാഹനം തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തില്‍ 28 പേരുണ്ടായിരുന്നു. ഇതില്‍ 18 സ്ത്രീകളും നാല് പുരുഷന്മാരും ആറ് കുട്ടികളും ഉള്‍പ്പെടുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







