കോഴിക്കോട് കോര്‍പറേഷനില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ  കൈയ്യേറ്റം ചെയ്ത് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും; കൈയ്യേറ്റം മാതൃഭൂമി ന്യൂസ്, കേരളാ വിഷന്‍ ചാനൽ പ്രവർത്തകർക്ക് നേരെ

കോഴിക്കോട് കോര്‍പറേഷനില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും; കൈയ്യേറ്റം മാതൃഭൂമി ന്യൂസ്, കേരളാ വിഷന്‍ ചാനൽ പ്രവർത്തകർക്ക് നേരെ

സ്വന്തം ലേഖിക

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും കൈയേറ്റം ചെയ്തു.

മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ ജിതേഷ്, കേരളാ വിഷന്‍ ക്യാമറാമന്‍ വസീം അഹമദ്, റിപോര്‍ട്ടര്‍ റിയാസ് എന്നിവരെയാണ് കൈയേറ്റം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പിഎന്‍ബി അക്കൗണ്ട് തട്ടിപ്പ് വിഷയത്തില്‍, കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. കൗണ്‍സില്‍ ഹാളില്‍ ചട്ടം ലംഘിച്ചെന്ന പേരില്‍ പതിനഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാരെ മേയര്‍ സസ്പെന്‍റ് ചെയ്തു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് മേയര്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

പിഎന്‍ബി അക്കൗണ്ട് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ചേര്‍ന്ന ആദ്യ കൗണ്‍സില്‍ യോഗമാണ് ബളത്തില്‍ കലാശിച്ചത്.സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.

അടിന്തര പ്രമേയം തള്ളിയതോടെ യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളിച്ച്‌ കൗണ്‍സില്‍ നടപടികള്‍ തടസ്സപ്പെടുത്തി.
പത്ത് മിനിറ്റ് മേയര്‍ കൗണ്‍സില്‍ നിര്‍ത്തിവെച്ചു.

ചട്ടം ലംഘിച്ചെന്ന് കാണിച്ച്‌ 15 യുഡിഎഫ് കൗണ്‍സിലര്‍മാരെ ഇന്നത്തെ യോഗത്തില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. ഇതിനിടെ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ച്‌ കൗണ്‍സില്‍ ഹാള്‍ വിടുകയും ചെയ്തു.