Spread the love

കോഴിക്കോട്: റോഡരികിലെ വൈദ്യുതി തൂണ്‍ കാറിടിച്ച്‌ തകര്‍ത്ത ശേഷം യാത്രികര്‍ കടന്നുകളഞ്ഞ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് മലയോര മേഖലയായ കൂടരഞ്ഞി – കൂമ്പാറ – കക്കാടംപൊയില്‍ റോഡിലെ കള്ളിപ്പാറയിലാണ് സംഭവം. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

video
play-sharp-fill

അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്‌ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണ്‍ പൂര്‍ണമായും തകര്‍ന്ന് ലൈനുകളോടെ റോഡിലേക്ക് വീണു. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും ഇതുവഴിയുള്ള ഗതാഗതവും താറുമാറായി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തിന് പിന്നാലെ കാര്‍ നിര്‍ത്താതെ യാത്രികര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ വാഹനത്തിന്റെ ബമ്പര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളും നമ്പര്‍ പ്ലേറ്റും അപകടസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ലഭ്യമായ വിവരങ്ങളും പരിശോധിച്ച് വാഹനം തിരിച്ചറിയാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group