
പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ കടത്തിയ കേസ്; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവിന് പ്രതിയുടെ മര്‍ദനം.
സ്വന്തം ലേഖിക
കോഴിക്കോട് : മുക്കം പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ മണ്ണുമാന്തിയന്ത്രം കടത്തിയ കേസിലെ പ്രതി മര്‍ദിച്ചതായി യുവാവിന്റെ പരാതി. കൂമ്ബാറ സ്വദേശി ഫൈസല്‍ കെ.പിക്കാണ് ഇന്നലെ രാത്രി മര്‍ദനമേറ്റത്.
തൊണ്ടിമുതല്‍ കടത്തിയ വാര്‍ത്ത വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തതിനാണ് ആക്രമിച്ചതെന്ന് മര്‍ദനമേറ്റ ഫൈസല്‍ പറഞ്ഞു. പ്രതിയായ ജയേഷ് മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കേസിലെ മറ്റൊരു പ്രതി മാര്‍ട്ടിന്റെ നിര്‍ദേശപ്രകാരമാണ് തന്നെ മര്‍ദിച്ചതെന്നും ഫൈസല്‍ പറയുന്നു. തലയ്ക്കും നെഞ്ചിനും പരിക്കേറ്റ ഫൈസലിനെ കെ.എം.സി.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0