നിയന്ത്രണം വിട്ട കാർ മിനി ക്രെയിനിലിടിച്ച് അപകടം ; വാഹനാപകടത്തിൽ വനിതാ ഡോക്ടർക്കും മകൾക്കും പരിക്ക് 

നിയന്ത്രണം വിട്ട കാർ മിനി ക്രെയിനിലിടിച്ച് അപകടം ; വാഹനാപകടത്തിൽ വനിതാ ഡോക്ടർക്കും മകൾക്കും പരിക്ക് 

Spread the love

സ്വന്തം ലേഖകൻ

വെഞ്ഞാറമൂട്: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ വനിതാ ഡോക്ടർക്കും മകൾക്കും പരിക്കേറ്റു. വാമനപുരം സ്വദേശിയും നിംസ് ആശുപത്രിയിലെ ഡോക്ടറുമായ ഡോ: റീന (45), മകൾ ഷാരോൺ (15) എന്നിവർക്കാണ് പരിക്കേറ്റത്.

നിയന്ത്രണം വിട്ട കാർ മിനി ക്രെയിനിലിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടയിൽ വെഞ്ഞാറമൂട് ഫെഡറൽ ബാങ്കിന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണം വിട്ട കാർ റോഡിൽ നിർത്തിയിട്ടിരുന്ന മിനി ക്രെയിനിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.