play-sharp-fill
കോഴിക്കോട് ദേശിയപാതയിൽ കാൽനടയാത്രക്കാരനെ ബൈക്കിടിച്ച് അപകടം; ചികിത്സയിലിരിക്കെ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ദേശിയപാതയിൽ കാൽനടയാത്രക്കാരനെ ബൈക്കിടിച്ച് അപകടം; ചികിത്സയിലിരിക്കെ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ദേശീയപാത 766 ൽ വെസ്റ്റ് പുതുപ്പാടിയിൽ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. പുതുപ്പാടി പള്ളിക്കുന്ന്മ്മൽ ബൈജു (45) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി എട്ടര മണിയോടെ ഈങ്ങാപ്പുഴ ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിച്ച് ഗുരുതരമായപരിക്കേറ്റ ബൈജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചെയാണ് മരണപ്പെടുന്നത്. പിതാവ്: പരേതനായ രാരപ്പൻ. മാതാവ്: പാറു. ഭാര്യ: ലക്ഷ്മി. മക്കൾ: ഐശ്വര്യ, അഭിഷേക്, പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കാരം കാരക്കുന്ന് ശ്മശാനത്തില്‍ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group