കോഴിക്കോട്-തൃശൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

കോഴിക്കോട്-തൃശൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

Spread the love

സ്വന്തം ലേഖിക

തൃശൂർ: കോഴിക്കോട്- തൃശൂർ റൂട്ടിൽ സ്വകാര്യബസ്സുകൾ മിന്നൽപണിമുടക്ക് നടത്തുന്നു. ദേശീയപാതയിൽ കോട്ടയ്ക്കലിന് സമീപമാണ് ബസ്സുകൾ മിന്നൽപണിമുടക്ക് നടത്തുന്നത്. പുത്തനത്താണിക്ക് സമീപം ചുങ്കത്തുവച്ച് സ്വകാര്യബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിനിടെ ബസ് ജീവനക്കാർക്ക് മർദനമേറ്റിരുന്നു. ഈ സംഭവത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് ബസ് ജീവനക്കാർ മിന്നൽപണിമുടക്ക് ആരംഭിച്ചത്.