മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് തിരിച്ചടി : സുപ്രീം കോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ട് ; മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി

മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് തിരിച്ചടി : സുപ്രീം കോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ട് ; മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി

Spread the love

സ്വന്തം ലേഖകൻ

ന്യുഡൽഹി: ഹൈക്കോടതിയിലും മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് തിരിച്ചടി: സുപ്രിം കോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് കോടതി, മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി സംസ്ഥാന സർക്കാർ ഇന്ന് സുപ്രിം കോടതിയിൽ സത്യവാങ് മൂലം നൽകി.
ചീഫ് സെക്രട്ടറി ടോം ജോസാണ് സത്യവാങ് മൂലം സമർപ്പിച്ചത്. സുപ്രിം കോടതി വിധി ലംഘിക്കാൻ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും പ്രവർത്തി അനുചിതമായി തോന്നിയിട്ടുണ്ടെങ്കിൽ മാപ്പാക്കണമെന്നും സത്യവാങ് മൂലത്തിൽ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാരിസ്ഥിതിക ആഘാതം കൂടാതെ ഫ്ളാറ്റുകൾ പൊളിക്കുവാൻ കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡൽഹിയിലെ കേരളാ ഹൗസിൽ ചീഫ് സെക്രട്ടറി സർക്കാരിന്റെ സ്റ്റാൻഡിംഗ് കോൺസലുമായി ചർച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് കോടതിയിൽ നൽകാനുള്ള റിപ്പോർട്ട് തയാറാക്കിയത്.
കോടതി ഉത്തരവ് നടപ്പാക്കിത്തുടങ്ങിയെന്ന് അറിയിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ചീഫ് സെക്രട്ടറി ഹാജരാകുന്ന കാര്യത്തിൽ നിന്ന് ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം ഹൈക്കോടതിയിലും ഫ്ളാറ്റ് ഉടമകൾക്ക് തിരിച്ചടി. കുടിയിറക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒരു ഫ്ളാറ്റ് ഉടമ സമർപ്പിച്ച ഹരജി ഹൈക്കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. മരടിൽ സുപ്രിം കോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സുപ്രിം കോടതി ഉത്തരവുകൾ ഹാജരാക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.

സുപ്രിം കോടതിവിധി നടപ്പാക്കാനായി ഇതുവരെ സ്വീകരിച്ച നടപടികളാണ് സർക്കാർ നൽകിയ റിപ്പോർട്ടിൽ ഉള്ളത്.
കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ പരാജയപ്പെട്ടാൽ ചീഫ് സെക്രട്ടറി 23-ന് എത്തണമെന്നാണ് സുപ്രിം കോടതി വിധിയിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group