Spread the love

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ ഡിഎംഒയുടെ റിപ്പോർട്ട് തള്ളിയ ആരോഗ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്‌ത്‌ പരാതിക്കാരി വത്സല. ഡിഎംഒ ആരെ സംരക്ഷിക്കാനാണ് പിഴവില്ലെന്ന് റിപ്പോർട്ട് കൊടുത്തത് ? തന്നെ കൊല്ലാൻ വേണ്ടിയാണോ ആശുപത്രി അധികൃതർ ഇങ്ങനെ ചെയ്തത്? ആരോഗ്യമന്ത്രി അങ്ങനെ ഒരു നിലപാട് സ്വീകരിച്ചത് ഏറ്റവും നല്ല കാര്യമാണ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അവർ പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നാണ് ശരീരത്തിനുള്ളിൽ സൂചി കയറിയതെന്നും വത്സല ആവർത്തിക്കുകയും ചെയ്തു.

video
play-sharp-fill

കോഴഞ്ചേരിയിൽ ചികിത്സയ്ക്ക് പോയതിന്റെ എല്ലാ തെളിവുകളും കുത്തിവെപ്പ് എടുത്തതിന്റെയും രേഖകൾ ബന്ധപ്പെട്ടവരെ കാണിച്ചു, എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ റിപ്പോർട്ട് കൊടുത്തതെന്ന് തനിക്ക് അറിയില്ലെന്നും കുറ്റക്കാർക്കെതിരെ നടപടി വേണം. സർക്കാർ അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വത്സല ആവശ്യപ്പെട്ടു. അതേസമയം, ഇടതു സർക്കാരിന്റെ കാലത്തെ ചികിത്സ പിഴവ് ആരോപണങ്ങളിൽ പരാതിക്കാർ ആവശ്യപ്പെട്ടാൽ പുനരന്വേഷണം ആകാമെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്.