Spread the love

കോട്ടയം:
പത്തു വര്‍ഷം തുടര്‍ച്ചയായി ഭരണത്തിലിരുന്ന ആലസ്യം തീര്‍ക്കാന്‍ വീണ്ടും സമരങ്ങളും കൈയ്യാങ്കളിയുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തെരുവില്‍ സജീവമായി.
ജനാധിപത്യ സമരങ്ങളെ അക്രമ സമരങ്ങളാക്കാന്‍ എസ്.എഫ്.ഐ നേതൃത്വം ബേധപൂര്‍വം ശ്രമിക്കുന്നു എന്ന ആരോപണങ്ങളും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
ഇന്നലെ രാത്രി എസ്.എഫ്.ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ സംഘര്‍ഷം ഉണ്ടായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദും ജില്ലാ ഭാരവാഹികളും ഉള്‍പ്പെടെ 11 പേര്‍ക്കെതിരേയാണു പോലീസ് കേസെടുത്തത്.

video
play-sharp-fill

സംഘര്‍ഷം ഉണ്ടാക്കി, അനധികൃതമായി കൂട്ടം ചേര്‍ന്നു, പൊതുമുതല്‍ നശിപ്പിച്ചു, പോലീസിനെ കയ്യേറ്റം ചെയ്യാന്‍ശ്രമിച്ചു തുടങ്ങിയ വകുപ്പുകളാണു ചേര്‍ത്തിരിക്കുന്നത്.
തുടര്‍ന്ന് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ തുടര്‍ച്ചയായി രണ്ടുതവണ ജലപീരങ്കി ഉപയോഗിക്കേണ്ടി വന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനു ഗുരുതരമായി പരുക്കേറ്റു. മണ്ണന്തല സ്റ്റേഷന്‍ സി.ഐയുടെ കൈയ്ക്ക് ഒടിവു സംഭവിച്ചു. ഇതോടെയാണ് അക്രമ സമരങ്ങളെ നിര്‍ദാക്ഷണ്യം കൈകാര്യം ചെയ്യാന്‍ പോലീസിനു ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയത്.

നീണ്ട പത്തു വര്‍ഷം സമരം നടത്താതിരുന്ന എസ്.എഫ്.ഐ. ഭരണം നഷ്ടമായതോടെ ആലസ്യം വിട്ടുണര്‍ന്നു ശക്തി പ്രകടനം നടത്തി യുവാക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ്. നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്‌ഐ എല്ലാ ജില്ലകളിലും സമരം നടത്തിയിരുന്നു. ഈ സമരത്തിലും പോലീസുമായി പലയിടത്തും വലിയ ഏറ്റുമുട്ടലാണു നടത്തിയത്.
ഇക്കുറി എസ്.എഫ്.ഐ. നടത്തിയ അക്രമം പോലീസിനെതിരേയുള്ള വെല്ലുവിളി കൂടിയായിരുന്നു സമരം. വരും നാളുകളില്‍ യു.ഡി.എഫ് സര്‍ക്കാരിനെതിരേയുള്ള സമരത്തിനു തുടക്കമെന്ന നിലയിലായിരുന്നു സമരത്തില്‍ പങ്കെടുത്ത നേതാക്കളുടെ പ്രസംഗവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് എല്ലാ ജില്ലകളിലും എസ്.എഫ്.ഐ മാര്‍ച്ച്‌ സംഘടിപ്പിക്കുന്നുണ്ട്. ഈ മാര്‍ച്ചുകളും പലയിടത്തും സംഘര്‍ഷഭരിതമായിരുന്നു. അതേസമയം, നേതാക്കളുടെ വാക്കും കേട്ടു തെരുവില്‍ ഇറങ്ങിയാല്‍ അടി കൊള്ളേണ്ടി വരുമെന്ന ശക്തമായ സന്ദേശമാണു പോലീസ് നല്‍കുന്നത്.

ഇന്ന് സംസ്ഥാന സ്ഥാപകമായി എസ്എഫ്ഐ പ്രഖ്യാപിച്ച കളക്ടറേറ്റ് മാർച്ച് കോട്ടയത്ത് ഉച്ചകഴിഞ്ഞാണ്. സമരത്തിന്റെ രൂപം എങ്ങനെയെന്ന് വ്യക്തമല്ല. വൈകുനേരം ആഭ്യന്തര മന്ത്രി ഒരു പരിപാടിയിൽ പങ്കെടുക്കാൻ കോട്ടയത്തെത്തും. ഇതറിഞ്ഞിട്ടാണോ എസ്എഫ് ഐ സമരം മാറ്റിയതെന്നും സംശയമുണ്ട്. മന്ത്രി കോട്ടയത്തുള്ളതിനാൽ പോലീസ് സമരക്കാരോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.