Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന എം.ബി.ബി.എസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. റഷ്യയിൽ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു പെൺകുട്ടി. തനിയെ വീടിനുള്ളിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെപ്പറ്റി അനക്കമില്ലാതെ വന്നതോടെ വീട്ടുകാർ ജനൽ ചില്ല് തകർത്തു നടത്തിയ പരിശോധനയിലാണ് തൂങ്ങി നിൽക്കുന്ന പെൺകുട്ടിയെ കണ്ടെത്തിയത്.

പായിപ്പാട് അമ്പിത്താഴത്തേതിൽ വീട്ടിൽ കൃഷ്ണപ്രിയ(20)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റഷ്യയിലെ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി. ജൂൺ ഒൻപതിനാണ് കൃഷ്ണ പ്രിയ നാട്ടിലെത്തിയത്. തുടർന്നു, സ്രവ സാമ്പിൾ പരിശോധനയ്ക്കായി നൽകിയ ശേഷം വീടിനുള്ളിൽ കഴിയുകയായിരുന്നു. വീട്ടിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ തനിച്ചാക്കി ബന്ധുക്കൾ തൊട്ടടുത്ത വീട്ടിലേയ്ക്കു താമസം മാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയെ വീട്ടിൽ തനിച്ചാക്കിയ ശേഷം ബന്ധുക്കൾ തൊട്ടടുത്ത വീട്ടിലേയ്ക്കു താമസം മാറ്റുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്കു ബന്ധുക്കൾ ഭക്ഷണം എത്തിച്ചു നൽകിയിരുന്നു. വൈകിട്ട് ആയിട്ടും പെൺകുട്ടിയെപ്പറ്റി വിവരമില്ലാതെ വന്നതിനെ തുടർന്നാണ് ബന്ധുക്കൾ ചില്ല് തകർത്ത് പരിശോധന നടത്തിയത്. തുടർന്നാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച ഉച്ചയ്ക്കു മൂന്നു മണി വരെ പെൺകുട്ടി സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഫോണും ലാപ്‌ടോപ്പും ലോക്ക് ചെയ്ത നിലയിലാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിൽ പെൺകുട്ടിയുടെ മരണ കാരണം എന്താണ് എന്ന് അന്വേഷണം നടത്തുമെന്നു തൃക്കൊടിത്താനം പൊലീസ് അറിയിച്ചു.

പെൺകുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. തുടർന്നു, പെൺകുട്ടിയുടെ കൊവിഡ് പരിശോധനാ ഫലം പുറത്തു വന്ന ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. തുടർന്നു മൃതദേഹം ബന്ധുക്കൾക്കു കൈമാറും. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു തൃക്കൊടിത്താനം പൊലീസ് കേസെടുത്തു.