
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവിട്ടത് 284 കോടി രൂപ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് നിരന്തരം പറയുമ്പോഴാണ് വന്‍ തുക പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചിലവഴിച്ചിരിക്കുന്നത്.
വഴിയരികിലെ പടുകൂറ്റന്‍ ഹോര്‍ഡിംഗുകള്‍ക്കായി മാത്രം ചിലവഴിച്ചത് ഏഴു കോടി 61 ലക്ഷം. പോസ്റ്ററുകള്‍ക്ക് രണ്ട് കോടി 78 ലക്ഷം. സോഷ്യല്‍ മീഡിയ കണ്ടന്റുകള്‍ നിര്‍മ്മിക്കുന്നതിന് സ്വകാര്യ ഏജന്‍സികള്‍ക്ക് 1.56 ലക്ഷവും നല്കി.
പത്ര പരസ്യങ്ങള്‍ക്ക് നല്കിയതാവട്ടെ 161 കോടി. ഇതിനൊപ്പം ഇന്‍ഫര്‍മേഷന്‍ വീഡിയോ നിര്‍മ്മിക്കുന്നതിനായി 37.5 ലക്ഷം രൂപ നല്‍കിയെന്നും കണക്കുകള്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 184 കോടി രൂപയായിരുന്നു പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികമായി ചെലവഴിച്ചത് 100 കോടിയോളം രൂപ.
2011 മുതല്‍ 2016 വരെയുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 157 കോടി രൂപയാണ് പരസ്യത്തിനായി ചെലവഴിച്ചത്.







