
തിരുവനന്തപുരം: പൾസ് പോളിയോ ഇമ്മ്യൂനൈസേഷൻ സംസ്ഥാനത്ത് 28ന്. സംസ്ഥാനത്ത് അഞ്ചുവയസിന് താഴെയുളള 19,80,224 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക.
ഇതിനായി 22,288 ബൂത്തുകൾ സജീകരിക്കും. തുള്ളിമരുന്ന് നൽകാൻ 46,663 സന്നദ്ധപ്രവർത്തകരെ പരിശീലനം നൽകി നിയോഗിക്കും. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ,
സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്കൂളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയുൽപ്പെടെ ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളിൽ ബൂത്തുകൾ ക്രമീകരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാധാരണ ബൂത്തുകൾക്ക് പുറമേ യാത്രാവേളയിൽ കുഞ്ഞുങ്ങൾക്ക് വാക്സിൻ നകുന്നതിനു 539 ട്രാൻസിറ്റ് ബൂത്തുകൾ, 283 മൊബൈൽ ബൂത്തുകൾ, 9 ഉത്സവ/മേളകളിലെ ബൂത്തുകൾ എന്നിവയും ക്രമീകരിക്കും.
റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാകും ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കുക. പൾസ് പോളിയോ ദിനത്തിൽ ബൂത്തുകളിൽ എത്താത്ത കുഞ്ഞുങ്ങൾക്ക് 29,30 തീയതികളിൽ വീടുകളിലെത്തി വാക്സിൻ നൽകും.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 28ന് രാവിലെ എട്ടിന് തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. മന്ത്രി സി.പി ജോൺ അധ്യക്ഷനാകും. ഡോ. ശശി തരൂർ എം.പി, മേയർ വി.വി രാജേഷ്, മുതിർന്ന ഉദ്യോഗസ്ഥർ സംബന്ധിക്കും.







