
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: രണ്ടു കാറുകളും, ഒരു അപകടവും കൂടി ഫ്രെയിമിലേയ്ക്ക് എത്തിയതോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് അന്വേഷണം നീളുന്നത് ഡി കമ്പനിയിലേയ്ക്ക്. ദാവൂദ് ഇബ്രാഹീമിന്റെ കമ്പനി കള്ളനോട്ടിനു പകരം സ്വർണ്ണത്തിലേയ്ക്കു നീക്ഷേപം മാറ്റിയതായി എൻ.ഐ.എയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഈ വിവരങ്ങൾ ശരിവയ്ക്കുന്ന കഥകളാണ് ഇപ്പോൾ ദേശീയ അന്വേഷണ ഏജൻസി പുറത്തു വിട്ടിരിക്കുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കേസിലെ പ്രതിയായ സന്ദീപ് നായർ ഉപയോഗിച്ചിരുന്നത് പൂനെ രജിസ്‌ട്രേഷൻ ഉള്ള ഒരു കാറായിരുന്നു. ഈ കാറിന് പിന്നിലെ അധോലോക ബന്ധങ്ങളാണ് ഇപ്പോൾ എൻ.ഐ.എ അന്വേഷിക്കുന്നത്. ആരുടെ പക്കൽ നിന്നാണ് കാർ വാങ്ങിയത് എന്നു സന്ദീപ് സമ്മതിച്ചിട്ടുണ്ടെങ്കിലും, ഇയാളെപ്പറ്റിയുള്ള വിവരങ്ങൾ ഇതുവരെയും എൻ.ഐ.എ പുറത്തു വിട്ടിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെയാണ് ദാവൂദ് ഇബ്രാഹീമിന്റെ സഹോദരി പുത്രൻ കാറപടകത്തിൽ മരിച്ച സംഭവവും വിവാദമായി മാറിയിരിക്കുന്നത്. തിരുവനന്തപുരം കേന്ദ്രമായി അധോലോക- ഭീകരവാദ പ്രവർത്തനങ്ങൾക്ക് ദാവൂദ് സംഘം പിന്തുണ നൽകുന്നതായി വിവരം ലഭിച്ചിരുന്നു.
പിടിയിലായ സന്ദീപിന്റെ കാർ പൂനയിൽ രജിസ്റ്റർ ചെയ്തതിനെകുറിച്ചുളള അന്വേഷണത്തിലാണ് ദാവൂദ് ബന്ധത്തിന്റെ സൂചന കിട്ടിയത്. മുംബൈയ്- ഗോവ ഹൈവേയിൽ ട്രക്ക് ഇടിച്ച് ദാവൂദ് ഇബ്രഹാമിന്റെ അനന്തരവൻ കൊല്ലപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണം തിരുവനന്തപുരത്തേയക്ക് നീണ്ടിരുന്നു.
ദാവൂദിന്റെ ഇളയ സഹോദരി ഹസീന പാർക്കറുടെ മകൻ ദനീഷ് പാർക്കർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ദനീഷും ഡ്രൈവറും സംഭവസ്ഥലത്തു മരിച്ചു. സഞ്ചരിച്ചിരുന്നത് തിരുവനന്തപുരം രജിസ്‌ട്രേഷൻ ഉള്ള കാറിലായിരുന്നു.
അതിനെ കുറിച്ച് ഏജൻസികൾ അന്വേഷിച്ചു വരികയാണ്. ഒരു ബിൽഡർ ഉൾപ്പെടെ ചിലർക്ക് ദാവൂദ് സംഘവുമായി ബന്ധമുള്ളതിന് തെളിവും ലഭിച്ചിരുന്നു. ആ സംഘത്തിന് ഇപ്പോൾ പുറത്തായ സ്വർണ്ണക്കടത്തിലും ബന്ധമുണ്ടെന്ന കരുതുന്നു. പൂനയിൽ രജിസ്റ്റർ ചെയ്ത കാർ സന്ദീപ് ഉപയോഗിച്ചത് സംശയം ബലപ്പെടുത്തിയിട്ടുണ്ട്.







