Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: സൂര്യകാലടി മന മഹാഗണപതി ദേവസ്ഥാനത്ത് കർക്കിടക സംക്രമത്തിന്റെ ഭാഗമായി മഹാഗണപതിഹോമം, മഹാഗണപതിക്ക് വിശേഷാൽപൂജ, പ്രത്യക്ഷ ഗണപതി പൂജ എന്നിവ നടന്നു.

പ്രത്യക്ഷ ഗണപതി പൂജക്ക് വേണാട്ടു മറ്റം ശ്രീകുമാർ എന്ന കൊമ്പൻ പങ്കെടുത്തു. സൂര്യകാലടി മന ധർമ്മരക്ഷാധികാരി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദക്ഷിണായന കാലം തുടങ്ങുന്ന കർക്കിടക മാസം മുഴുവൻ ഭൗതികവും, ആത്മീയവുമായ പുനരുജ്ജീവനത്തിന്റെ കാലമാണ്. അതിന്റെ ഭാഗമാണ് കർക്കിടക മാസത്തിലെ മരുന്നു സേവ, രാമായണ പാരായണം, ആയുർവേദ സുഖചികിത്സ തുടങ്ങിയവ.

ആനകൾക്കും മനുഷ്യർക്കെന്ന പോലെ പൂജയും, മരുന്നും മറ്റും ചെയ്ത് സ്വസ്ഥമായി കഴിയേണ്ട കാലമാണ് കർക്കിടകമാസം. ഗണപതിയുടെ പ്രത്യക്ഷ പ്രതിരൂപമായ ആനയെ ഗണപതി പൂജ, ഹോമത്തോടൊപ്പം പ്രത്യക്ഷ ഗണപതിയായി പൂജിക്കുന്ന ചടങ്ങ് സൂര്യകാലടി മഹാഗണപതി ദേവസ്ഥാനത്തെ മാത്രം സവിശേഷതയാണ്.