
കോട്ടയം: ഏറ്റുമാനൂർ കട്ടച്ചിറ, മേരിമൗണ്ട് പബ്ലിക് സ്‌കൂളിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം ജൂൺ 26 ന് രാവിലെ 11.30ന് നടത്തും.
ഏറ്റുമാനൂർ എം എൽ എ നാട്ടകം സുരേഷ് ഉദ്ഘാടനം നിർവഹിക്കും. ഏറ്റുമാനൂർ മുൻസിപ്പൽ ചെയർമാൻ ടോമി കുരുവിള പുളിമാംതുണ്ടം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നാർക്കോട്ടിക്ക് സെൽ ഡെപ്യൂട്ടി സുപീരിയൻ്റ് ഓഫ് പൊലീസ് ബിജു കെ ആർ സ്വാഗതം പറയും.
ഏറ്റുമാനൂർ എസ് എച്ച് ഒ രാജേഷ് കുമാർ ടി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും. കോട്ടയം ഡി വൈ എസ് പി അരുൺ കെ എസ് (Deputy Superintendent of Police, Kottayam) മുഖ്യപ്രഭാഷണം നടത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് അതിരപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ഒ എ സജി, നീണ്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് സവിത ജോമോൻ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് പഞ്ഞിക്കാരൻ, കുമരകം പഞ്ചായത്ത് പ്രസിഡൻ്റ് എ പി ഗോപി, തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ജയ സജിമോൻ, ഏറ്റുമാനൂർ മുൻസിപ്പൽ എട്ടാം വാർഡ് മെബർ മാത്യു വാക്കത്തുമാലി, ഏറ്റുമാനൂർ എ ഇ ഒ
ശ്രീജ പി ഗോപാൽ, മേരി മൗണ്ട് പബ്ലിക് സ്‌കൂൾ മാനേജർ അഗസ്റ്റിൻ റവറൻ്റ് മദർ സുപ്പീരിയർ, മോളി, ഏറ്റുമാനൂർ റെയ്ഞ്ച് എക്സ്സൈസ് ഇൻസ്പെക്ടർ ജോമോൻ ജോർജ്ജ്, ഗാന്ധിനഗർ എസ് എച്ച് ഒ രാജേഷ് എം കെ, കുമരകം എസ് എച്ച് ഒ ഷോജോ വർഗ്ഗീസ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
മേരി മൗണ്ട് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ
റവറന്റ് സിസ്റ്റർ. ലിസി സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തും.






