
കോട്ടയം: ചക്ക തലയില്‍ വീണ് ബൈക്ക് യാത്രികനായ വിദ്യാര്‍ഥിക്ക് പരിക്ക്.
പരുത്തുംപാറ പാറക്കുളം സ്വദേശിയായ ഷിഹാബിന്റെ മകന് ഷാഹിദി (9) നാണ് പരിക്കേറ്റത്.
പാക്കില്‍ നിന്ന് പന്നിമറ്റത്തിന് പോകുന്ന റോഡില്‍ ശനിയാഴ്ചയായിരുന്നു അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അച്ഛന് ഷിഹാബിന് ഒപ്പം ബൈക്കില്‍ സഞ്ചരിച്ച ഷാഹിദിന്റെ തലയിലേക്ക് നാല്പ്പതടിയോളം ഉയരത്തില്‍ നിന്ന് ചക്ക വീഴുകയായിരുന്നു. ഹെല്‍മെറ്റുണ്ടായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
അപകടത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി.
അപകടാവസ്ഥയിലായ പ്ലാവ് വെട്ടിമാറ്റണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് കൗണ്‍സിലര്‍ ബിജുകുമാര്‍ നഗരസഭയില്‍ ഉള്‍പ്പെടെ നേരത്തെ പരാതി നല്‍കിയിരുന്നു.
വാര്‍ഡിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തില്‍ നാല് പ്ലാവുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. അപകടാവസ്ഥയിലായ പ്ലാവുകള്‍ വെട്ടിമാറ്റാന്‍ സംവിധാനം ഒരുക്കാത്തത് പ്രതിഷേധം ഉയര്‍ത്തി.







