
കുമരകം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതോടെ വേമ്പനാട്ടുകായലിൽ വളർന്നു പെരുകിയ പോളയും മാലിന്യങ്ങളും ഒഴുകി മാറി. കായലിന്റെ ഓളപ്പരപ്പിൽ നിന്നുമാണ് മാലിന്യങ്ങളും ജർമ്മൻ പോളയും അപ്രത്യക്ഷമായത്.
എന്നാൽ കായലിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഒഴുകി മാറിയിട്ടില്ല. ഷട്ടറുകൾ തുറന്നിട്ടും ഇതുവരെ ശക്താമായ നീരൊഴുക്ക് അനുഭവപ്പെടാത്തതാണ് ചീഞ്ഞു താഴ്ന്നു കിടക്കുന്ന പോളയും മാലിന്യങ്ങളും ഒഴുകി പോകാത്തത്.
മാത്രവുമല്ല വെള്ളത്തിന് ഉപ്പുണ്ടെങ്കിലും കാഠിന്യം കുറവാണ്. വെള്ളത്തിൽ നല്ല രീതിയിൽ ഉപ്പുരസം ഉണ്ടെങ്കിലെ തോടുകളിലെ പോളയും പായലുമൊക്കെ നശിക്കുകയുള്ളൂ. ഇടക്കിടെ പെയ്യുന്ന മഴ പോള വളരാൻ മാത്രമെ ഉപകരിക്കൂ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത മാസം വർഷകാലം ആരംഭിക്കുന്നതോടെ വീണ്ടും ആറുകൾക്കും തോടുകൾക്കും ഒപ്പം കായലിലും പോള വീണ്ടും തിങ്ങി നിറയും.







