
ചങ്ങനാശേരി : ചങ്ങനാശേരിയിൽ തനിച്ചു താമസിച്ചിരുന്ന 68 വയസുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ പ്രതിയ്ക്ക് 19 വർഷം കഠിന തടവും 17,000 രൂപ പിഴയും.
കങ്ങഴ കാനം തടത്തിൽപ്പറമ്പിൽ അനി (47) നെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി രഞ്ജിത്ത് കൃഷ്ണൻ ശിക്ഷിച്ചത്. പിഴത്തുകയുടെ പകുതി അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകണം. 2021 ആഗസ്ത് 17 ന് കറുകച്ചാൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇൻസ്‌പെക്ടറായിരുന്ന റിച്ചാർഡ് വർഗീസ് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കിയാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ 16 സാക്ഷികളെയും 23 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.എസ് മനോജ് ഹാജരായി.







