
കോട്ടയം: കോട്ടയത്ത് യുഡിഎഫ് ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തില്‍ ധാരണയായി. തര്‍ക്കത്തില്‍ നിന്നിരുന്ന തലനാട് സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും.
തലനാട് വേണമെന്നായിരുന്നു കേരള കോണ്‍ഗ്രസിന്റെ ആവശ്യം. സംവരണ സീറ്റായ വൈക്കമാണ് മുസ്‌ലിം ലീഗിന് യുഡിഎഫ് നല്‍കിയത്.
2000-ത്തിന് ശേഷം ഇതാദ്യമായാണ് ലീഗിന് കോട്ടയം ജില്ലയില്‍ സീറ്റ് നല്‍കുന്നത്. യുഡിഎഫ് ജില്ലാ നേതൃയോഗത്തിലാണ് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകെ 23 സീറ്റുകളുളള കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പതിനാല് സീറ്റിലും കേരളാ കോണ്‍ഗ്രസ് എട്ട് സീറ്റിലും മുസ്‌ലീം ലീഗ് ഒരു സീറ്റിലുമാണ് മത്സരിക്കുക. സീറ്റിനായി മുസ്‌ലീം ലീഗ് നേരത്തെ സമ്മര്‍ദം ശക്തമാക്കിയിരുന്നു.







