Spread the love

മണർകാട്: ഭാര്യയ്ക്കും ഭർത്താവിനും ഒരേ പേര്! ഭർത്താവ് മുൻ പഞ്ചായത്തംഗം. ഭാര്യ ഇപ്പോള്‍ സ്ഥാനാർത്ഥിയും. ജിജിയെന്ന ഒറ്റപ്പേര് കൊണ്ട് ഭാര്യയേയും ഭർത്താവിനെയും ഒരുമിച്ച്‌ വിളിക്കാമെന്നതാണ് പ്രത്യേകത

video
play-sharp-fill

മണർകാട് പഞ്ചായത്ത് അംഗമായിരുന്ന കോണ്‍ഗ്രസിലെ ജിജി മണർകാടിന്റെ ഭാര്യ ജിജിയാണ് ഇക്കുറി യു.ഡി.എഫ് സ്ഥാനാർത്ഥി.

കോരുത്തോട് സ്വദേശിനിയായ ജിജിമോളും പൊതുപ്രവർത്തകൻ ജിജി മണർകാടും വിവാഹിതരായിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. പേരിലെ ഒരുമ ജീവിതത്തിലും തുടരുമ്ബോഴാണ് സ്ഥാനാർത്ഥിത്വം. ഭർത്താവിന്റെ പേര് കൂടി ചേർത്തതോടെ പേര് ജിജി ജിജി എന്നായി. ജിജിയെന്ന് വിളിച്ചാല്‍ രണ്ട് പേരും വിളികേള്‍ക്കുന്ന സംഭവങ്ങളുമേറെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015-20കാലത്താണ് ജിജിമോള്‍ ആദ്യമായി സ്ഥാനാർത്ഥിയാകുന്നത്. അന്ന് പാസാടി ബ്ളോക്ക് പഞ്ചായത്തില്‍ മാലം ഡിവിഷനില്‍ നിന്ന് വിജയിച്ചു. 2020ന് ശേഷം കുടുംബശ്രീ എ.ഡി.എസില്‍ സെക്രട്ടറിയായി പ്രവർത്തിക്കുമ്ബോഴാണ് പാണ്ഡവർകളരി വാർഡില്‍ മത്സരിക്കാൻ ഒരുങ്ങുന്നത്.

ജിജി മണർകാട് 2000ലും പിന്നീട് മൂന്ന് തവണയും വാർഡ് മെമ്ബറായിരുന്നു. ജിജി ജിജി കോണ്‍ഗ്രസ് വാർഡ് വൈസ് പ്രസിഡന്റും ജിജി മണർകാട് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാണ്.