Spread the love

ബെംഗളൂരു: ഭാര്യയെ പീഡിപ്പിച്ചാൽ മെട്രോ സ്റ്റേഷനുകളിലൊന്നിൽ ബോംബ് വയ്ക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) ഇമെയിൽ ഭീഷണി.

video
play-sharp-fill

‘‘ഡ്യൂട്ടി സമയത്തിനു ശേഷം നിങ്ങളുടെ മെട്രോ ജീവനക്കാർ എന്റെ വിവാഹമോചിതയായ മുൻ ഭാര്യ പത്മിനിയെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞാൽ, ശ്രദ്ധിക്കുക, നിങ്ങളുടെ മെട്രോ സ്റ്റേഷനുകളിൽ ഒന്ന് പൊട്ടിത്തെറിക്കും. ഭീകരവാദിയെപോലെയുള്ള ദേശസ്നേഹിയാണ് ഞാൻ’’ – ഭീഷണി സന്ദേശത്തിൽ‌ പറയുന്നു.

നവംബർ 10ന് വൈകിട്ട് ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷനു സമീപം സ്ഫോടനം ഉണ്ടായ ശേഷം രാജ്യമെമ്പാടും ഉള്ള മെട്രോ സ്റ്റേഷനുകളിൽ കനത്ത പരിശോധന നടക്കുന്നതിനിടെയാണ് ഇമെയിൽ സന്ദേശം എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിത സെക്ഷൻ 351(2), 351(3) എന്നിവ പ്രകാരം ക്രിമിനൽ ഭീഷണിക്ക് കേസെടുത്ത പൊലീസ് ഇമെയിലിന്റെ ഉറവിടം തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചു.