
കോട്ടയം: അക്ഷരനഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കോട്ടയം ജെറൂസലെം മാര്ത്തോമ്മാ പള്ളി 125 സംവത്സരങ്ങള് പൂര്ത്തിയാക്കുന്നു.
1899 ജനുവരി 14ന് കോട്ടയത്ത് മാര്ത്തോമ്മാ സഭയ്ക്ക് സ്വന്തമായൊരു ദേവാലയം എന്ന ആഗ്രഹത്തില് 22 പേര് തിരുനക്കരയിലെ ചക്കാലമാളികയില് ഒന്നിച്ചുകൂടിയതാണ് ഇന്നത്തെ ചരിത്രത്തിന്റെ ആരംഭം.
ഉലശേരില് ഔസേപ്പ് മല്പാന് അധ്യക്ഷത വഹിച്ച യോഗത്തില് പുതിയ ഒരു ദേവാലയം സ്ഥാപിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീട് 1910 മേയ് ഒന്നിന് പുതിയ പള്ളിയുടെ നിര്മാണത്തിലേക്ക് കടന്നു. ആദ്യത്തെ വികാരി താഴത്തച്ചനും സഹവികാരി ജോസഫ് മല്പാനുമായിരുന്നു.
600 കുടുംബങ്ങളുള്ള പള്ളി ഇന്നു വിശ്വാസത്തിന്റെയും സാക്ഷ്യത്തിന്റെയും സാമൂഹിക സേവനത്തിന്റെയും ആതുരസേവനത്തിന്റെയും ഈറ്റില്ലമാണ്. മെഡിക്കല് കോളജിനോട് ചേര്ന്ന് രോഗികള്ക്കും കൂട്ടിരിപ്പുകാര്ക്കും അഭയമേകുന്ന

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗൈഡന്സ് സെന്റര് കാമ്പസും വിവിധ മേഖലകളിലെ വിദ്യാര്ഥികള്ക്കുള്ള പഠനക്രമീകരണങ്ങളും മിഷന് പ്രവര്ത്തനങ്ങളിലെ പങ്കാളിത്തവും ശ്രദ്ധേയമാണ്. ശതോത്തര രജത ജൂബിലി വര്ഷാഘോഷങ്ങളുടെ സമാപനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് യൂഹാനോന് മാര്ത്തോമ്മാ ഹാളില് നടക്കും.
കോട്ടയം-കൊച്ചി ഭദ്രാസനാധിപന് തോമസ് മാര് തിമോത്തിയോസ് അധ്യക്ഷത വഹിക്കും. ഡോ. ജോസഫ് മാര് ബര്ണബാസ് സഫ്രഗന് മെത്രാപ്പോലീത്ത സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്ക സഭാ മേജര് ആര്ച്ച്‌ബിഷപ് കര്ദിനാള് മാര് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യപ്രഭാഷണവും നടത്തും.തൊഴിയൂര് സഭാ മെത്രാപ്പോലീത്ത സിറിള്‍ മാര് ബസേലിയോസ് അനുഗ്രഹപ്രഭാഷണവും നടത്തും.



