
പൂണെ: വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം പൂണെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇടിച്ചിറങ്ങി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച രാത്രി 10:25ഓടെയാണ് സംഭവം.
പതിവ് രാത്രികാല പരിശീലന പറക്കലിനിടെയായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് റണ്‍വേ താല്‍ക്കാലികമായി അടച്ചു. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണെന്നും മറ്റു നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വ്യോമസേന അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ ആഭ്യന്തരവും രാജ്യാന്തരവുമായ സർവീസുകൾ പൂര്‍ണമായും തടസ്സപ്പെട്ടു. നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ഇന്‍ഡിഗോയുടെ സർവീസുകളാണ് കൂടുതലായി ബാധിച്ചത്. എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ആകാശ എയർ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുടെ സർവീസുകളെയും സംഭവം ബാധിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റണ്‍വേയിലെ തടസ്സം നീക്കി വിമാനത്താവളം വേഗത്തില്‍ പ്രവര്‍ത്തനസജ്ജമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വ്യോമസേനയും കേന്ദ്ര വ്യോമയാന സഹമന്ത്രിയും അറിയിച്ചു.
സുഖോയ് 30 എംകെഐ വിമാനവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ അപകടമാണിത്. മാര്‍ച്ച് 5ന് അസമിലെ കാര്‍ബി ആങ്ലോങ് ജില്ലയില്‍ സുഖോയ് വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചിരുന്നു.



