play-sharp-fill
വീണ്ടും കൈക്കൂലി; കോട്ടയം മാഞ്ഞൂർ ​​ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജീനിയർ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടിയിൽ; പ്രോജക്റ്റ് പെർമിഷനുവേണ്ടി പ്രവാസിയുടെ കൈയ്യിൽ നിന്നും 20000 രൂപയും ഒരു കുപ്പി സ്കോച്ചും വാങ്ങുന്നതിനിടയിലാണ് പിടിയിലായത്

വീണ്ടും കൈക്കൂലി; കോട്ടയം മാഞ്ഞൂർ ​​ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജീനിയർ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടിയിൽ; പ്രോജക്റ്റ് പെർമിഷനുവേണ്ടി പ്രവാസിയുടെ കൈയ്യിൽ നിന്നും 20000 രൂപയും ഒരു കുപ്പി സ്കോച്ചും വാങ്ങുന്നതിനിടയിലാണ് പിടിയിലായത്

സ്വന്തം ലേഖകൻ

കോട്ടയം: കൈക്കൂലിക്കേസിൽ അസിസ്റ്റന്ററ് എൻജീനീയർ വിജിലൻസ് പിടിയിൽ. മാഞ്ഞൂർ ​​ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജീനിയർ അജിത് കുമാർ ഇ റ്റിയാണ് പിടിയിലായത്. മാഞ്ഞൂർ സ്വദേശിയായ വിദേശ മലയാളിയിൽ നിന്ന് പ്രോജക്റ്റിനുവേണ്ടി 20000 രൂപ യും ഒരു കുപ്പി മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടയിലാണ് അറസ്റ്റ്.

മാഞ്ഞൂർ സ്വദേശിയായ വിദേശ മലയാളി 14 കോടി മുടക്കി തുടങ്ങുന്ന പ്രോജക്റ്റിന് 2020ൽ പഞ്ചായത്തിൽ നിന്ന് അനുമതി ലഭിച്ചു. എന്നാൽ അന്യായകാരണങ്ങൾ പറഞ്ഞ് അസിസ്റ്റന്റ് എൻജിനീയർ പെർമിറ്റിന് ശുപാർശ നല്കാതിരിക്കുകയും ചെയ്തു. തുടർന്ന് ജനുവരി 23 തിങ്കളാഴ്ച പ്രവാസി മലയാളി നേരിടട്ടെത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ പെർമിറ്റ് ലഭിക്കാൻ പാടാണെന്നും പറഞ്ഞു. തുടർന്ന് ഇയാൾ ഉദ്യോ​ഗസ്ഥന് 5000 രൂപ നല്കി. ഇത് തികയില്ലായെന്ന് ഉദ്യാ​ഗസ്ഥൻ പറഞ്ഞു. ആവശ്യമുള്ളത് പറഞ്ഞാൽ മതിയെന്ന് പ്രവാസി മലയാളി പറയുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇന്നലെ ഉദ്യോ​ഗസ്ഥനെ ഫോണിൽ വിളിച്ച് സംസാരിക്കുകയും എല്ലാം ശരിയായി ഇരിക്കുകയാണെന്നും ഫയൽ അപ്രൂവ് ആകാൻ സെക്രട്ടറിക്ക് അയയ്ക്കണമെങ്കിൽ 20000 രൂപയും, ഒരു കുപ്പി സ്കോച്ചും വേണമെന്ന് അജിത്കുമാർ ആവശ്യപ്പെട്ടു. കുപ്പി ഓഫിസ് സമയം കഴിഞ്ഞ് കൊണ്ടുവന്ന് തന്നാൽ മതിയെന്നും പറഞ്ഞു.

തുടർന്ന് പ്രവാസി മലയാളി കോട്ടയം വിജിലൻസ് എസ് പി വി ജി വിനോദ്കുമാറിനെ സമീപിക്കുകയും പരാതിക്കാരനുമായി വിജിലൻസ് എഇ ഓഫിസിൽ എത്തുകയും പണം കൈമാറുന്നതിനിടയിൽ അജിത്കുമാറിനെ പിടികൂടുകയുമായിരുന്നു.