
കോട്ടയം : ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിന്റെ നിയോജക മണ്ഡലം തല വാഹന പര്യടനം ഇന്ന് രാവിലെ ഏറ്റുമാനൂർ പൂച്ചിനപള്ളിയിൽ നിന്നാരംഭിക്കും.
കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യും. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ പങ്കെടുക്കും.
നിയോജക മണ്ഡലം ചെയർമാൻ റ്റോമി പുളിമാന്തുണ്ടം, കൺവീനർ ബിനു ചെങ്ങളം, മണ്ഡലം ചെയർമാൻ ജോയി പൂവന്നിക്കുന്നേൽ, കൺവീനർ സിബി ചിറയിൽ, മുഹമ്മദ് ബിലാൽ തുടങ്ങിയവർ നേതൃത്വം നൽകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
30 ന് കുമരകം തിരുവാർപ്പ്, 31 ന് അതിരമ്പുഴ, 1 ന് ആർപ്പൂക്കര, നീണ്ടൂർ , 4 ന് അയ്മനം പഞ്ചായത്തുകളിലും പര്യടനം നടക്കും







