കോട്ടയം നഗരത്തിൽ വ്യാപക കൈയേറ്റം; ഏറ്റവും തിരക്കേറിയ കോഴിചന്ത റോഡിൽ ഹോട്ടൽ ഇംപീരിയൽ റോഡ് കൈയ്യേറി കെട്ടിയെടുത്തു; തിരിഞ്ഞ് നോക്കാതെ നഗരസഭ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരത്തിൽ വ്യാപക കൈയേറ്റം. നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡായ കോഴിചന്ത റോഡിൽ ഹോട്ടൽ ഇംപീരിൽ ഉടമയാണ് റോഡ് കൈയ്യേറി ഒരടിയോളം പൊക്കത്തിൽ കെട്ടിയെടുത്തത്.
അതിരൂക്ഷമായ ഗതാഗത കുരുക്ക് ഉണ്ടായതിനേ തുടർന്ന് ഇവിടെ മുമ്പ് ഉണ്ടായിരുന്ന ബസ് സ്റ്റോപ്പ് ട്രാഫിക് പോലിസ് അനുപമ തീയറ്ററിന് മുൻപിലേയ്ക്ക് മാറ്റിയത് കഴിഞ്ഞ ദിവസമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് സ്റ്റോപ്പ് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ഹോട്ടലുടമ മൂന്ന് അടിയിലധികം റോഡ് കൈയ്യേറി കെട്ടിയെടുത്തത്. ഇതോടെ വൻ ഗതാഗത കുരുക്കാണ് കോഴിചന്ത റോഡിൽ ഉണ്ടാകുന്നത്.
കൈയ്യേറ്റം നടന്നതിൻ്റെ പിന്നിൽ നഗരസഭയിലെ ഉന്നതന് പങ്കുണ്ടെന്ന വിവരമാണ് തേർഡ് ഐ ന്യൂസിന് ലഭിക്കുന്നത്
Third Eye News Live
0