
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഇന്ന് ഏഴാം ഉത്സവം. ശ്രീബലി എഴുന്നള്ളിപ്പ്, സ്‌പെഷ്യൽ പഞ്ചാരിമേളം, വേല സേവ മയൂരനൃത്തം എന്നിവ നടക്കും.
ക്ഷേത്രത്തിൽ ഇന്ന് 7.30 മുതൽ 11 വരെ ശ്രീബലി എഴുന്നള്ളിപ്പ്, നാദസ്വരം ആറന്മുള ശ്രീകുമാർ, കോട്ടയം കൃഷ്ണകുമാർ, തവിൽ സേലം വേണുഗോപാൽ തിടനാട് അനുവേണുഗോപാൽ, പഞ്ചവാദ്യം – തിരുനക്കര അർജുൻമാരാർ ആന്റ് പാർട്ടി, സ്‌പെഷ്യൽ പഞ്ചാരിമേളം – കുമാരനല്ലൂർ സജേഷ് സോമൻ ആന്റ് പാർട്ടി, ഉച്ചകഴിഞ്ഞ് രണ്ടു മുതൽ മൂന്നു വരെ ഉത്സവബലി ദർശനം, വൈകിട്ട് ആറു മുതൽ ഏഴു വരെ ദീപാരാധന, ദീപക്കാഴ്ച രാത്രി 09.30 മുതൽ 11.30 വരെ വിളക്ക് എഴുന്നെള്ളിപ്പ്
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലാമണ്ഡപത്തിൽ ഇന്ന് 11 ന് ഭാഗവതപാരായണം, 12 ന് ശിവപുരാണം, ഒരുമണിയ്ക്ക് നാരായണീയ പാരായണം, രണ്ടിന് പ്രഭാഷണം
മൂന്നിന് സംഗീതസദസ്നാലിന് തിരുവാതിര, അഞ്ചിന് സംഗീതസുധ, ആറിന് കാഴ്ച ശ്രീബലി, വേല സേവ മയൂരനൃത്തം, രാത്രി 8.30 മുതൽ 09.30 ഡാൻസ്, രാത്രി 09.30 ന് സംഗീതസദസ് എന്നിവ നടക്കും.







