
അവയവദാനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ അന്വേഷണത്തിനായി സംസ്ഥാനതലത്തില്‍ പ്രത്യേക സംഘം രൂപീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ജില്ലാതല സംഘത്തിന് പുറമെ സംസ്ഥാനതല സംഘം രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്. ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കമ്മീഷണർ പറഞ്ഞു. കാസർകോട് മുതല്‍ കൊല്ലം വരെയുള്ള പൊലീസ് സ്റ്റേഷനുകളില്‍ അന്വേഷണം നടക്കുകയാണ്.
ആശുപത്രികളുടെ അറിവോടെയാണോ രേഖ ചമച്ചതെന്ന കാര്യവും പരിശോധിക്കും. ഉന്നതർക്ക് പങ്കുണ്ടോ എന്നതും അന്വേഷണപരിധിയിലാണെന്ന് അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, വ്യാജരേഖ ചമച്ച് അവയവ വില്‍പ്പന നടത്തിയ കേസിലെ മുഖ്യപ്രതി നജീബില്‍ നിന്നും ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പടെ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെടുത്തു. ഇയാളുടെ പാസ്പോര്‍ട്ടും മൊബൈല്‍ ഫോണും നേരത്തെ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത രേഖകളുടെ വിശദമായ പരിശോധന നടക്കുകയാണെന്നും റിമാന്‍ഡിലായ നജീബിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും ആലുവ റൂറല്‍ എസ് പി കെ എസ് സുദര്‍ശന്‍ അറിയിച്ചു.







