Spread the love

കോഴിക്കോട്: സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കാര്‍ യാത്രക്കാരെ ആക്രമിക്കുകയും വാഹനത്തിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തതായും പരാതി. കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം കിനാലൂര്‍ പൂവ്വമ്പായി സ്‌കൂളിനടുത്ത് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം നടന്നത്.

video
play-sharp-fill

വട്ടോളി ഭാഗത്തുനിന്ന് കിനാലൂര്‍ എഴുകണ്ടിയിലേക്ക് വരികയായിരുന്ന കാര്‍ സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ സ്വിഫ്റ്റ് കാറിലെ യാത്രികരായ ഏഴുകണ്ടി എച്ചിങ്ങാപൊയില്‍ മിഥുലാജ് (31), ഏഴുകണ്ടിയില്‍ ഫാസില്‍ (32) എന്നിവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറില്‍ പിന്‍തുടര്‍ന്നു വന്ന അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. കിനാലൂര്‍ ആനക്കുണ്ടുങ്ങല്‍ സ്വദേശികളായ ഇവര്‍ ഇരുമ്പ് ദണ്ഡും കല്ലും ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ബാലുശ്ശേരി പൊലീസിനും പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group