Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സേനയിൽ തലപ്പത്ത് അഴിച്ചുപണി തുടരുന്നു.

video
play-sharp-fill

പൊലീസ് വകുപ്പിലെ നോണ്‍-ഐപിഎസ് സൂപ്രണ്ട് ഓഫ് പൊലീസ് കേഡറിലേക്ക് പ്രൊമോഷനുകളും സ്ഥലംമാറ്റങ്ങളും അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

2026 വര്‍ഷത്തെ ഒഴിവുകളിലേക്ക് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഏറ്റവും മുതിര്‍ന്ന എട്ട് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഉ ദ്യോഗസ്ഥര്‍ക്കാണ് എസ്.പി തസ്തികയിലേക്ക് റഗുലര്‍ അടിസ്ഥാനത്തില്‍ പ്രൊമോഷന്‍ നല്‍കിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രൊമോഷന്‍ ലഭിച്ച ഉദ്യോഗസ്ഥര്‍

ഇമ്മാനുവല്‍ പോള്‍: ഇടുക്കി അഡീഷണല്‍ എസ്.പി ആയിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ (VACB) സതേണ്‍ റേഞ്ച് എസ്.പി ആയി നിയമിച്ചു.

ചന്ദ്രന്‍ എ. പി: കണ്ണൂര്‍ സിറ്റി പൊലീസ് ഓഫീസിലെ അഡീഷണല്‍ എസ്.പി ആയിരുന്ന ഇദ്ദേഹത്തെ കൊച്ചി സിറ്റി ക്രൈം & അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഡി.സി.പി ആയി നിയമിച്ചു.

നിയാസ് പി: സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് (SSB) ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ആയിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം എസ്.സി.ആര്‍.ബി (SCRB) ലേക്ക് മാറ്റി നിയമിച്ചു.

ഷാജി കെ. എസ്: വയനാട് ജില്ലാ പൊലീസ് ഓഫീസിലെ അഡീഷണല്‍ എസ്.പി ആയിരുന്ന ഇദ്ദേഹത്തെ കോഴിക്കോട് & വയനാട് ക്രൈംബ്രാഞ്ച് എസ്.പി ആയി നിയമിച്ചു.

മധു ബാബു എം. ആര്‍: കോട്ടയം ജില്ലാ പൊലീസ് ഓഫീസിലെ അഡീഷണല്‍ എസ്.പി ആയിരുന്ന ഇദ്ദേഹം കോഴിക്കോട് ട്രാഫിക് നോര്‍ത്ത് സോണ്‍ എസ്.പി ആയി ചുമതലയേല്‍ക്കും.

ഷംസുദ്ദീന്‍ എസ്: കോഴിക്കോട് സിറ്റി പൊലീസ് ഓഫീസിലെ അഡീഷണല്‍ എസ്.പി ആയിരുന്ന ഇദ്ദേഹത്തെ എറണാകുളം സി.ബി.സി.യു II (CBCU II) ലേക്ക് നിയമിച്ചു.

ദേവദാസന്‍ സി. എം: കാസര്‍കോട് ജില്ലാ പൊലീസ് ഓഫീസിലെ അഡീഷണല്‍ എസ്.പി ആയിരുന്ന ഇദ്ദേഹത്തെ കോഴിക്കോട് വിജിലന്‍സ് സപെഷ്യല്‍ സെല്‍ എസ്.പി ആയി നിയമിച്ചു.

വി. ജി രവീന്ദ്രനാഥ്: സിയാലിലെ സീനിയര്‍ മാനേജര്‍ സെക്യൂരിറ്റി പദവിയിലുണ്ടായിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം സി.ബി.സി.യു I (CBCU-I) ലേക്കാണ് പ്രൊമോഷനോടെ നിയമിച്ചിരിക്കുന്നത്.

ഇതോടൊപ്പം തന്നെ ഭരണപരമായ സൗകര്യങ്ങള്‍ മുന്‍നിര്‍ത്തി നിലവില്‍ സൂപ്രണ്ട് ഓഫ് പൊലീസ് കേഡറിലുള്ള എട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലംമാറ്റിക്കൊണ്ടും ഉത്തരവായിട്ടുണ്ട്.