play-sharp-fill
ശക്തമായ മഴയും കാറ്റും; കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂലൈ 30) അവധി പ്രഖ്യാപിച്ചു; കുട്ടികൾ സ്കൂളിലേക്ക് പുറപ്പെട്ട് പകുതി വഴി എത്തിയപ്പോൾ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

കോട്ടയം: ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ചൊവ്വ, ജൂലൈ 30) ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അവധി പ്രഖ്യാപിച്ചു.

മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കുട്ടികൾ സ്കൂളിലേക്ക് പുറപ്പെട്ട് പകുതി വഴി എത്തിയപ്പോഴാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ 7:20 ഓടുകൂടിയാണ് അവധി പ്രഖ്യാപിച്ചത്. ദൂരെയുള്ള സ്ഥലങ്ങളിൽ പഠിക്കുന്ന കുട്ടികൾ പലരും സ്കൂളിലേക്ക് പുറപ്പെട്ടിരുന്നു.
അവധി പ്രഖ്യാപിച്ചതോടുകൂടി എല്ലാവരും മടക്കയാത്രയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group