play-sharp-fill
കുടുംബശ്രീ ദേശീയ സരസ് മേള; വരുമാനം 8.51 കോടി രൂപ; ലഭിച്ചത് വൻ ജനസ്വീകാര്യത

കുടുംബശ്രീ ദേശീയ സരസ് മേള; വരുമാനം 8.51 കോടി രൂപ; ലഭിച്ചത് വൻ ജനസ്വീകാര്യത

സ്വന്തം ലേഖിക

കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയിൽ 8.51 കോടി രൂപയുടെ വിൽപ്പന.

ഡിസംബർ 15 മുതൽ 24 വരെ നാഗമ്പടം മൈതാനത്ത്‌ നടന്ന പത്തു ദിവസത്തെ മേളയ്ക്ക് വൻ ജനസ്വീകാര്യതയാണ് ലഭിച്ചത്. മേളയിൽ ഒരുക്കിയ കുടുംബശ്രീ യൂണിറ്റുകളുടെയും ചെറുകിട സംരംഭകരുടെയും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകരുടെയും അച്ചാറുകൾ മുതൽ കൈത്തറി വസ്ത്രങ്ങളും കരകൗശല വസ്തുക്കളും വരെ വിൽക്കുന്ന സ്റ്റാളുകളിൽ 7,42,36,917 രൂപയുടെ വിൽപ്പന നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 10 എണ്ണമടക്കം 25 ഭക്ഷ്യ സ്റ്റാളുകളിൽ നിന്നും 1,02,24,410 രൂപയുടെ വരുമാനമുണ്ടായി. ഐസ് ക്രീം സ്റ്റാളിൽ നിന്ന് 65,30,00 രൂപയുടെ വരുമാനം നേടാനായി.

മേള തുടങ്ങിയ ഡിസംബർ 15 ന് 1524030 രൂപയും അവസാന ദിവസമായ ഡിസംബർ 24 ന് 9652302 രൂപയുടെയും വിൽപ്പന നടന്നു. ഡിസംബർ 23 ന് ഏറ്റവുമധികം വിൽപ്പന നടന്നത്. 1,02,73,335 രൂപയുടെ വിൽപ്പന നടന്നു.

ഡിസംബർ 22 ന് 93,43,083 രൂപ, ഡിസംബർ 21 ന് 88,89,294 രൂപ , ഡിസംബർ 20 ന് 92,18,334 രൂപ , ഡിസംബർ 19 ന് 70,41,375 രൂപ, ഡിസംബർ 18 ന് 81,11,880 രൂപ, ഡിസംബർ 17 ന് 66,93,735 രൂപ, ഡിസംബർ 16 ന് 34,89,549 രൂപ എന്നിങ്ങനെയാണ് പ്രദർശന വിപണന മേളയിൽ നിന്നുള്ള വരുമാനം.

ഭക്ഷ്യസ്റ്റാളുകളിൽ കണ്ണൂരിനാണ് ഏറ്റവും പ്രിയമേറിയത്. 12,58,640 രൂപയുടെ വിൽപ്പന കണ്ണൂരിന്റെ രുചികളുമായെത്തിയ ഭക്ഷ്യ സ്റ്റാളിൽ നടന്നു. മലപ്പുറത്തിന്റെ രുചികൾക്ക് 7,96,790 രൂപയുടെ വിൽപ്പന നടന്നു.

എറണാകുളം ജ്യൂസ് കൗണ്ടറിന് 5,88,710 രൂപയുടെയും കണ്ണൂർ ഐസ്‌ക്രീമിന് 4,53,710 രൂപയുടെയും വരുമാനം നേടാനായി.
കോഴിക്കോടൻ പലഹാരങ്ങൾക്കും ചായയ്ക്കും 7,49,420 രൂപയുടെ വിൽപ്പന ലഭിച്ചു.