കോട്ടയത്ത് പോസ്റ്റർ വിവാദത്തിന്റെ പേരിലുള്ള യൂത്ത് കോൺ​​ഗ്രസ് അടിയിൽ വഴിത്തിരിവ്. ; മനുകുമാർ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നുവെന്ന്  ഓഫിസ് സെക്രട്ടറി ലിബിൻ ഐസക് ; വാട്സാപ്പ് ചാറ്റുകൾ  പുറത്ത്

കോട്ടയത്ത് പോസ്റ്റർ വിവാദത്തിന്റെ പേരിലുള്ള യൂത്ത് കോൺ​​ഗ്രസ് അടിയിൽ വഴിത്തിരിവ്. ; മനുകുമാർ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നുവെന്ന് ഓഫിസ് സെക്രട്ടറി ലിബിൻ ഐസക് ; വാട്സാപ്പ് ചാറ്റുകൾ പുറത്ത്

സ്വന്തം ലേഖകൻ

കോട്ടയം: ബഫർ സോൺ സമരത്തിന്റെ പോസ്റ്ററിൽ ഉമ്മൻചാണ്ടിയെ ഒഴിവാക്കിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും ഡിസിസി ഓഫിസ് സെക്രട്ടറിയും തമ്മിലുള്ള യൂത്ത് കോൺ​​ഗ്രസ് അടിയിൽ വഴിത്തിരിവ്. ജില്ലാ സെക്രട്ടറി മനുകുമാർ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു എന്ന് ഓഫിസ് സെക്രട്ടറി ലിബിൻ ഐസക്.

ഉമ്മൻ ചാണ്ടിയുടെ ചിത്രം ബഫർസോൺ പരിപാടിയിൽ നിന്നും ഒഴിവാക്കിയത് മനു ചോദ്യം ചെയ്തു. അതിന് ഡിസിസി പ്രസിഡൻ്റ് അനുകൂലിയായ ലിബിൻ തന്നെ മർദിച്ചുവെന്നും മനു പറഞ്ഞു. പരുക്കേറ്റ മനു ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ഇതെല്ലാം തള്ളുന്ന തരത്തിലാണ് ലിബിന്റെ പ്രതികരണം. മനു തന്നെ ഇന്നലെ മെസേജ് അയച്ച് ഒറ്റക്ക് കാണമെന്ന് ആവശ്യപ്പെട്ടുവെന്ന് ലിബിൻ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ വാട്സ്ആപ്പ് ചാറ്റുകളും ലിബിൻ പുറത്തുവിട്ടു. ഇത്തരത്തിൽ മനു വിളിച്ചതിനുസരിച്ചെത്തിയ തന്നെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി മർദിക്കുകയായിരുന്നു. തന്നെ മർദിച്ചപ്പോൾ സ്വാഭാവികമായി താൻ ചെറുത്തു നിൽപ്പ് നടത്തി. അതിലാണ് മനുവിന് പരുക്കേറ്റത്.

ഇന്നലെ മനു യൂത്ത് കോൺ​ഗ്രസിന്റെ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ ഇട്ട പോസ്റ്റിൽ യൂത്ത്കോൺ​ഗ്രസ് സെക്രട്ടറി കൂടിയായ ലിബിൻ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അതിലെ പ്രതികാരമാകാം തന്നെ വിളിച്ചു വരുത്തി മർദിച്ചതിന് പിന്നിലെന്ന് ലിബിൻ പറഞ്ഞു. ഇരുവിഭാ​ഗവും നിലവിൽ ഡിസിസിക്കും യൂത്ത് കോൺ​ഗ്രസ് സംസ്ഥാന നേതൃത്വത്തിനും പരാതി നൽകാൻ ഒരുങ്ങുകയാണ്.

ഡിസിസി സംഘടിപ്പിക്കുന്ന ബഫർ സോൺ വിരുദ്ധ സമര പോസ്റ്ററിലാണ് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. ഇന്ന് കോരുത്തോട് നടക്കുന്ന പരിപാടിയുടെ പോസ്റ്ററിൽ നിന്നാണ് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. തരൂരിന് എ ഗ്രൂപ്പ് കോട്ടയത്ത് വേദി ഒരുക്കിയതിൽ ഔദ്യോഗിക നേതൃത്വത്തിനുള്ള അതൃപ്തിയാണ് നടപടിക്ക് പിന്നിലെന്ന് ആക്ഷേപം ഉയർന്നിരുന്നു. തുടർന്ന് ഉമ്മൻചാണ്ടി അനുകൂലികൾ ഡിസിസി നേതൃത്വത്തെ അതൃപ്തി അറിയിക്കുകയും ചെയ്തു.