കോട്ടയം പാമ്പാടിയിൽ മാധ്യമപ്രവർത്തകന് നേരെ വ്യാപാരിയുടെ വധ ഭീഷണിയും, കയ്യേറ്റ ശ്രമവും; നടപടിയാവശ്യപ്പെട്ട്  മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ

കോട്ടയം പാമ്പാടിയിൽ മാധ്യമപ്രവർത്തകന് നേരെ വ്യാപാരിയുടെ വധ ഭീഷണിയും, കയ്യേറ്റ ശ്രമവും; നടപടിയാവശ്യപ്പെട്ട് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാമ്പാടിയിൽ മാധ്യമപ്രവർത്തകന് നേരെ വ്യാപാരിയുടെ വധ ഭീഷണിയും, കയ്യേറ്റ ശ്രമവും. നടപടിയാവശ്യപ്പെട്ട് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ.

പാമ്പാടിക്കാരൻ ന്യൂസിന്റെ ചീഫ് എഡിറ്റർ ജോവാൻ കുമാറിന് നേരെയാണ് അതിക്രമം നടന്നത്. വാർത്തനൽകിയതിന്റെ പേരിൽ പാമ്പാടിയിൽ ആലാമ്പള്ളി കവലയിൽ മഞ്ഞാടി സ്റ്റോഴ്സ് ഉടമ ബിജുവാണ് ബൈക്കിൽ പോകുകയായിരുന്ന ജോവാനെ തടഞ്ഞു നിർത്തി അസഭ്യം പറയുകയും,അടിക്കാൻ കയ്യോങ്ങുകയും ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിന്നെ ഞാൻ വച്ചേക്കില്ല.തീർത്തുകളയുമെന്നാണ് വ്യാപാരി കൊലവിളി നടത്തിയതെന്ന് ജോവാൻ പാമ്പാടി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

കോട്ടയം-കുമിളി ദേശീയപാത കൈയ്യേറി അപകടകരമാം വിധം ബിജു കച്ചവടം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട മാധ്യമപ്രവർത്തകൻ അത് വാർത്തനൽകിയതാണ് വ്യാപാരിയെ ചൊടിപ്പിച്ചത്.പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ രം​ഗത്ത് വന്നു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള ഇത്തരം ആളുകളുടെ ഉമ്മാക്കികൾകണ്ട് ഒളിച്ചോടുന്നവരല്ല ഓൺലൈൻ മാധ്യമപ്രവർത്തകരെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.മാധ്യമപ്രവർത്തകന് നേരെ കയ്യേറ്റ ശ്രമം നടത്തിയ വ്യാപാരിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കമ്മിറ്റി പോലീസിനോട് ആവശ്യപ്പെട്ടു.