കോട്ടയം പാക്കിൽ കവലയിൽ മകളുടെ സ്‌കൂളിൽ പിടിഎ മീറ്റിംഗിന് പോയ പിതാവ്  സ്വകാര്യ ബസിടിച്ചു മരിച്ചു; ഇടിച്ചത് ചങ്ങനാശേരി ഭാഗത്തേക്ക് എത്തിയ ചാക്കോച്ചി എന്ന  ബസ്

കോട്ടയം പാക്കിൽ കവലയിൽ മകളുടെ സ്‌കൂളിൽ പിടിഎ മീറ്റിംഗിന് പോയ പിതാവ് സ്വകാര്യ ബസിടിച്ചു മരിച്ചു; ഇടിച്ചത് ചങ്ങനാശേരി ഭാഗത്തേക്ക് എത്തിയ ചാക്കോച്ചി എന്ന ബസ്

Spread the love

സ്വന്തം ലേഖിക

കോട്ടയം: മകളുടെ സ്‌കൂളിൽ പിടിഎ മീറ്റിംങിനായി പോയ പിതാവ് സ്വകാര്യ ബസിടിച്ചു മരിച്ചു.

പാക്കിൽ കവലയിൽ വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ സ്വദേശി കണ്ണൂർ ആറളം കീഴ്പ്പള്ളി ചാത്തിന്നൂർ മറ്റമുണ്ടയിൽ വീട്ടിൽ രാജ് മാത്യു (46) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ന് കോട്ടയം പാക്കിൽ കവലയിലായിരുന്നു അപകടം.

കോട്ടയം ഗാന്ധിനഗറിലെ സ്ഥാപനത്തിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും ഉച്ചയോടെയാണ് പാക്കിൽ കവലയിലെ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ പിടിഎ മീറ്റിംങിനായി ഇദ്ദേഹം എത്തിയത്.

ഓട്ടോറിക്ഷയിൽ ഇവിടെ എത്തിയ ഇദ്ദേഹം, കവലയിൽ ഇറങ്ങുന്നതിനിടെ ചങ്ങനാശേരി ഭാഗത്തേക്ക് എത്തിയ ചാക്കോച്ചി എന്ന സ്വകാര്യ ബസ് ഇടിച്ചു വീഴുത്തുകയായിരുന്നു.

തുടർന്ന് ഇദ്ദേഹം മീറ്ററുകളോളം ദൂരം തെറിച്ചു വീണു. നാട്ടുകാർ ഓടിക്കൂടിയതോടെ, ബസ് ഉപേക്ഷിച്ച് ജീവനക്കാർ ഓടിരക്ഷപെട്ടു.

ഉടൻ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി ബസ് കസ്റ്റഡിയിൽ എടുത്തു.