Spread the love

അബുദാബി: ഷാർജയിലെ അൽ നഹ്ദയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശിയായ ഇസ്മായിൽ പൊന്നൻ (40) ആണ് മരിച്ചത്. ടിക്ടോക്കിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

video
play-sharp-fill

സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ മലയാളിയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഷാർജ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്.