ഫിക്സ് രോഗത്തെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍; കേസെടുത്ത് പൊലീസ്
പീരുമേട്: ചികില്‍സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
ഏലപ്പാറ ലക്ഷം വീട്ടില്‍ മഹേന്ദ്രന്റെ ഭാര്യ ഷൈനി (34)യാണ് മരിച്ചത്. ത്രിവേണി സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായിരുന്നു ഷൈനി
ഫിക്സ്‌രോഗത്തെ തുടർന്ന് കോട്ടയം മെഡിക്കല്‍കോളേജില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച്ചയാണ് മരിച്ചത്.
കഴിഞ്ഞ 20 ദിവസമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കല്‍കോളജിലും ചികിത്സയിലായിരുന്നു. . വിദേശത്തായിരുന്നു ഷൈനിയുടെ സഹോദരൻ നാട്ടിലെത്തിയശേഷം സംസ്‌കാര ചടങ്ങുകള്‍ക്കായി വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരുമ്ബോഴാണ് സഹോദരനും ബന്ധുക്കളും മരണത്തില്‍ ദുരൂഹത ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് സംസ്‌കാര ചടങ്ങുകള്‍ മാറ്റി. പീരുമേട് താലൂക്ക് ആശുപത്രിയില്‍ ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.
വീട്ടമ്മയും ഭർത്താവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പൊലീസില്‍മോഴി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നാട്ടുകാരും പരാതിപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.