കോട്ടയം മണിപ്പുഴയിൽ അമിത വേ​ഗതയിലെത്തിയ ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലിടിച്ച് അപകടം; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക്

കോട്ടയം മണിപ്പുഴയിൽ അമിത വേ​ഗതയിലെത്തിയ ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലിടിച്ച് അപകടം; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം മണിപ്പുഴ ജംങ്ഷന് സമീപം അമിത വേ​ഗതയിലെത്തിയ ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്ക്.

നാട്ടകം സിമന്റ് കവലയിൽ സുമി, മുപ്പായിക്കാട് കൊച്ചുപറമ്പിൽ വിനീത് എന്നിവർക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 10.30തോടെയാണ് അപകടം. അമിതവേ​ഗതയിലെത്തിയ ബൈക്ക് മണിപ്പുഴ കവലയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടറിലിടിച്ച് മറിയുകയായിരുന്നു. ഇവർ മദ്യപിച്ചിരുന്നതായി അപകടം കണ്ട് സ്ഥലത്തെത്തിയ നാട്ടുകാർ പറഞ്ഞു. ഇവരെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു.