കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ മാർച്ച് 21 തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിയാംകുന്ന്, പെരുമാനൂർകുളം, പാല മുറി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെമ്മനം പടി, കലിങ്ക് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

നാളെ ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കോപ്ട്ടാക് , കുട്ടംപേരൂർ , മോർക്കുളങ്ങര , എസ് ബി എച്ച് എസ് ഗ്രൗണ്ട് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാന്താർ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും മിനി സിവിൽ സ്റ്റേഷൻ, മാണിക്കുന്നം പുളിന്നാക്കൽ, കസ്തുർഭാ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വൈദ്യരുപടി, സെന്റ്മേരി, കളമ്പാട്ടുചിറ, സി. കെ. ബേബി No.1, സി. കെ.ബേബി No. 2 എന്നീ ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കോക്കാട്, അമ്പലവയൽ, പന്തത്തല ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

മീനടം സെക്ഷൻ പരിധിയിലുള്ള ടോംസ് പൈപ്പ്, അനികോൺ, എൻബിഎ പൗഡർ കോട്ടിങ് ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ ഉച്ചയ്റ് 1 മണി വരെ വൈദ്യുതി മുടങ്ങും.